കോവിഡ് രണ്ടാം തരംഗം : ഇന്ത്യയെ റെഡ്‌ലിസ്റ്റിലുള്‍പ്പെടുത്തി ബ്രിട്ടന്‍

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. വൈറസിന്റെ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.കെ.,/അയര്‍ലന്‍ഡ് പൗരന്മാര്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ബ്രിട്ടിനിലേക്ക് വരാനാകില്ലെന്നും ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലെത്തുന്ന യു.കെ./ അയര്‍ലന്‍ഡ് പൗരന്മാര്‍ പത്തുദിവസം സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളില്‍് ക്വാറന്റീനില്‍ കഴിയണം. ഇതിന് പണം നല്കുകയും വേണം.