ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സംബന്ധിച്ചു വാക്‌സിനേഷന്‍ പുരോഗതിയെക്കുറിച്ചും ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കോവിഡ് പോരാട്ടത്തിലെ പ്രധാനപ്പെട്ട ആയുധമാണ് വാക്‌സിനേഷനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുകയാണെന്നും എല്ലാ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മഹാമാരിയെ പൂര്‍വാധികം ശക്തിയോടെയാണ് നേരിടുന്നതെന്നും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. കോവിഡ് ചികിത്സയും പ്രതിരോധവും സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും ചികിത്സയ്‌ക്കൊപ്പം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും ഊന്നല്‍ നല്‍കണമെന്നും മോദി പറഞ്ഞു.
2021-04-20
		
	
