തൃശൂര്‍ പൂരത്തിന് കൊടിയേറ്റം

തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂജ ചെയ്ത കൊടിക്കൂറ തന്ത്രിമാര്‍ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തിരുവമ്പാടിയില്‍ കൊടിയേറ്റം നടന്നതിന് പിന്നാലെയാണ് പാറമേക്കാവ് ക്ഷേത്രത്തില്‍ കൊടിയേറ്റം നടത്തിയത്. കൊടിയേറ്റത്തിന് ശേഷമുളള എഴുന്നളളിപ്പ് തിരുവമ്പാടിയില്‍ മൂന്നുമണിക്കാണ് നടന്നത്. പാറമേക്കാവില്‍ ഒരുമണിക്കാണ് പുറത്തേക്കുളള എഴുന്നളളിപ്പ് ആരംഭിച്ചത്. മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. പാറമേക്കാവ് പത്മനാഭനാണ് പാറമേക്കാവിന് വേണ്ടി തിടമ്പേറ്റിയത്. ഇരുപത്തിയൊന്നിന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി പൂരപറമ്പില്‍ എത്താം.
സാമ്പിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെയുളള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് മതി.