മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കി എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം

കാസര്‍കോട്: മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിന്റെ എ.കെ.എം അഷ്‌റഫിന് പിന്തുണ നല്‍കി എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം. മണ്ഡലത്തില്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാനും എസ്.ഡി.പി.ഐ ആഹ്വാനം ചെയ്തു.2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം.2016ല്‍ വിജയിച്ച ലീഗ് നേതാവ് പി.ബി അബ്ദുള്‍ റസാക്ക് മരണമടഞ്ഞതിനെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗിന്റെ എം.സി ഖമറുദ്ദീന്‍ 7923 വോട്ടിന് ബിജെപിയിലെ രവീശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയിരുന്നു. 2019ല്‍ എം.ശങ്കര റെയ്ക്ക് 23 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.