തിരുവനന്തപുരം: കേരള സര്‍വലാശാലയിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതി. ഡിഗ്രി വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞത് മാര്‍ച്ച് പതിനെട്ടിന്. പിന്നാലെയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം പതിനഞ്ച് മുതല്‍ നടത്താന്‍ കേരള സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാല അധികൃതരെ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടിയുണ്ടായില്ലെന്നാണ് ആരോപണം.
2021-04-03