മേക്കപ്പില്ലാതെയാണ് ഐശ്വര്യ കൂടുതൽ സുന്ദരി: സൂപ്പർ താരത്തിന്റെ വാക്കുകൾ വീണ്ടും വൈറലാകുന്നു

പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ റായ്. അഭിനയ മികവു കൊണ്ടും തന്റെ സൗന്ദര്യം കൊണ്ടും ഐശ്വര്യ റായിയ്ക്ക് ഏറെ ആരാധകരുണ്ട്. ഐശ്വര്യ റായിയെ കുറിച്ച് സൂപ്പർ താരം രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ബ്യൂട്ടി വിത്ത് ബ്രെയിൻ എന്ന് പറയാവുന്ന നടിയാണ് ഐശ്വര്യ റായ് എന്നാണ് രജനീകാന്ത് വ്യക്തമാക്കിയത്. സാധാരണ പെൺകുട്ടിയോ സാധാരണ ആർട്ടിസ്റ്റോ അല്ല അവർ. ലോകസുന്ദരികളായി എത്രയോ പേർ വന്നു, ഇനി എത്രയോ പേർ വരാനിരിക്കുന്നു, എന്നാൽ ഐശ്വര്യ റായിലെ പോലെയൊരു ലോക സുന്ദരിയെ ഈ കാലഘട്ടത്തിൽ കാണാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാണുമ്പോൾ മാത്രമല്ല അഴക്. സിനിമയിൽ മേക്കപ്പില്ലാതെ ഒരു സീനുണ്ട്. മേക്കപ്പില്ലാതെയാണ് ഐശ്വര്യ കൂടുതൽ സുന്ദരി. എന്നും രജനീകാന്ത് അഭിപ്രായപ്പെട്ടിരുന്നു.