ഡെനിം ഔട്ട്ഫിറ്റ് ധരിച്ച് അതിമനോഹരിയായി ആലിയ ഭട്ട്; ചിത്രങ്ങൾ വൈറൽ

പ്രേക്ഷകരുടെ ഇഷ്ട ബോളിവുഡ് താരമാണ് ആലിയ ഭട്ട്. താരം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. താരത്തിന്റെ ഡ്രസിംഗ് സ്റ്റൈലും മേക്കപ്പും അക്‌സസറീസുമെല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ താരം ധരിച്ച ഒരു ഡ്രസാണ് ഇപ്പോൾ വൈറലാകുന്നത്. ഡെനിം ഔട്ട്ഫിറ്റ് ധരിച്ച ആലിയയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഒന്നേകാൽ ലക്ഷമാണ് ഈ ഔട്ട്ഫിറ്റിന്റെ വില.

അലൈയ ബ്രാൻഡിന്റെ കളക്ഷനിൽ നിന്നുള്ള ഡെനിം വസ്ത്രമാണ് ആലിയ ധരിച്ചത്. ബോഡികോൺ ഡ്രസായിരുന്നു ഇത്. വേനൽക്കാലത്തും നൈറ്റ് ഔട്ടിനും ധരിക്കാൻ കഴിയുന്ന രീതിയിലുള്ള വസ്ത്രം. പുറകിലെ ക്രിസ്-ക്രോസ് സ്ട്രാപ്സ് ഔട്ട്ഫിറ്റിനെ കൂടുതൽ ഫാഷനബിൾ ആക്കിയിരിക്കുന്നു. സ്‌കൂപ് നെക്ലൈൻ ക്ലാസിക് ലുക്കും നൽകിയിട്ടുണ്ട്.

കാഷ്വൽ ഔട്ടിങ്ങിനും മറ്റു പരിപാടികൾക്കും ധരിക്കാൻ അനുയോജ്യമാണ് ആലിയയുടെ ഡെനിം ഔട്ട്ഫിറ്റ്. ആലിയയുടെ സിംപിൾ ലുക്ക് ചിത്രത്തിന് കൂടുതൽ മിഴിവേകുന്നു. സിൽവർ കമ്മലുകളും ഒരു ഡയ്‌നറി റിങ്ങും മാത്രമാണ് അക്സസറീസായി അണിഞ്ഞിരിക്കുന്നത്.