പോർട്ട് മൊറെസ്ബി: പാപുവ ന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായത് രണ്ടായിരത്തോളം പേർക്കെന്ന് റിപ്പോർട്ട്. ഇത്രയധികം പേർ ജീവനോടെ മണ്ണിനടിയിൽപ്പെട്ടുവെന്നാണ് വിവരം. ഇക്കാര്യം വ്യക്തമാക്കി പാപുവ ന്യൂഗിനി ദേശീയ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര സംഘടനയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അപകടം രാജ്യത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ മുൻഗ്ലോ പർവത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. ഒട്ടേറെ കെട്ടിടങ്ങളും വയലുകളും ഇല്ലാതായി. ദുരന്തം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ദുരന്തം ബാധിച്ചെന്നാണ് ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചത്.
നാലു ദിവസം പിന്നിട്ടെങ്കിലും ഇപ്പോഴും മണ്ണിടിച്ചിൽ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തകർക്കും ദുരന്തത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കും ഭീഷണി സൃഷ്ടിക്കുന്നു. ആയിരത്തോളം മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് മറ്റു രാജ്യങ്ങളുടെ സൈനികസഹായമുൾപ്പെടെ ആവശ്യമുണ്ടെന്നും ദുരന്ത നിവാരണ കേന്ദ്രം വ്യക്തമാക്കി.

