ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക തയാറാക്കാനുള്ള സമിതിയെ പ്രഖ്യാപിച്ച് ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 27 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സമിതിയെ നയിക്കുക പ്രതിരോധ മന്ത്രിയും മുതിർന്ന നേതാവുമായ രാജ്‌നാഥ് സിങ് ആയിരിക്കും. കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ ആണ് സമിതിയുടെ കണ്ഡവീനർ. പിയുഷ് ഗോയൽ കോകൺവീനർ സ്ഥാനം വഹിക്കും. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിയാണ് കേരളത്തിൽ നിന്ന് സമിതിയിലുള്ളത്. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, അർജുൻ മുണ്ടെ തുടങ്ങിയവരും സമിതിയിലുണ്ട്.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയും കേ ന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരും സമിതിയിൽ അംഗങ്ങളാണ്.

