തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും കോൺഗ്രസ് ബിജെപിയായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതക്കായി ഉറച്ച് നിൽക്കേണ്ട പാർട്ടിയായ കോൺഗ്രസിന്റെ അപചയത്തിൽ ദുഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മജ വേണുഗോപാൽ ബിജെപിയിൽ പോയത് രാഷ്ട്രീയ പരമായി സിപിഐഎമ്മിന് ഗുണമല്ല. വർഗീയ ശക്തികളുടെ കൂടെ ആളുകൾ പോകുന്നത് തങ്ങളെ സംബന്ധിച്ച് നല്ല വാർത്ത അല്ല. ഇന്നോ നാളെയോ നടക്കുന്ന ഇലക്ഷനിൽ എത്ര വോട്ട് കിട്ടും എന്നത് വച്ചല്ല സിപിഎം രാഷ്ട്രീയം അളക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

