തെന്നിന്ത്യൻ നായികമാരിൽ ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്നത് നയൻതാരയ്ക്ക്. മൂന്ന് മുതൽ 12 കോടി വരെയാണ് നയൻതാരയ്ക്ക് ലഭിക്കുന്ന പ്രതിഫലം.
ഐഎംഡിബിയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. രണ്ടാംസ്ഥാനത്ത് അനുഷ്ക ഷെട്ടിയാണുള്ളത്. ആറ് കോടിയോളം രൂപയാണ് അനുഷ്ക പ്രതിഫലമായി വാങ്ങാറുള്ളത്. മൂന്നാം സ്ഥാനത്ത് സാമന്തയാണ്. നാലാം സ്ഥാനത്തുള്ളത് രശ്മിക മന്ദാനയാണ്.
പൂജ ഹെഗ്ഡെയാണ് അഞ്ചാം സ്ഥാനത്ത്. സായ്പല്ലവി ആറാം സ്ഥാനത്തും തമന്ന ഭാട്ടിയ ഏഴാം സ്ഥാനത്തുമുണ്ട്. ശ്രീനിധി ഷെട്ടിയാണ് പ്രതിഫലത്തിൽ തെന്നിന്ത്യൻ നായിമാരിൽ പന്ത്രണ്ടാം സ്ഥാനത്ത്. ഒന്ന് മുതൽ മൂന്ന് കോടി വരെ ശ്രീനിധി ഷെട്ടിക്ക് ലഭിക്കുമ്പോൾ ഏകദേശം അതേ കണക്കിൽ പതിനൊന്നാമതുള്ള മലയാളി നടി കീർത്തി സുരേഷും വാങ്ങിക്കുന്നുവെന്നാണ് വിവരം.

