ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആലപ്പുഴ സീറ്റിൽ മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് കെ സി വേണുഗോപാൽ

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ സീറ്റിൽ മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സന്തുലനം ഉറപ്പ് വരുത്തി പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കുന്നത് പരിഗണിക്കാമെന്ന് കെ സി വേണുഗോപാൽ സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയെന്നാണ് പുറത്തു വരുന്ന വിവരം. നേരത്തെ സംസ്ഥാന നേതൃത്വം ആലപ്പുഴയിൽ മത്സരിക്കണമെന്ന് വേണുഗോപാലിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലും ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടായേക്കും. അമേഠിയിൽ നിന്നും മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്താണ് അമേഠിയിൽ നിന്ന് വീണ്ടും ജനവിധി തേടാൻ രാഹുൽ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം രാഹു ൽ ഗാന്ധി നടത്തിയ അമേഠി പര്യടനത്തിലുടനീളം വലിയ ജനപിന്തുണയാണ് കണ്ടത്. ഇത് മണ്ഡലത്തിൽ വിയജയിക്കാൻ കഴിയുന്ന പ്രതീക്ഷ കോൺഗ്രസിന് നൽകുന്നുണ്ട്.