കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച പുറപ്പെടും

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച്ച രാവിലെ കൊച്ചുവേളിയിൽ നിന്ന് സർവ്വീസ് പുറപ്പെടും. കേരളത്തിൽ നിന്ന് ആസ്താ സ്പെഷ്യൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

ഇതിൽ ആദ്യത്തേതാണ് വെള്ളിയാഴ്ച കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നത്. കൊച്ചുവേളിയിൽ നിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 3300 രൂപയാണ്.നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ട്രെയിൻ സർവ്വീസ് നടത്തുമെന്ന് അറിയിച്ചത് അയോധ്യ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെയാണ്. ജനുവരി 30ന് ഇതിൽ ആദ്യ സർവീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അത് റദ്ദാക്കി. അയോധ്യയിൽ ക്രമീകരണങ്ങൾ പൂർത്തിയാവാത്തതിനാലാണ് സർവീസ് ആരംഭിക്കുന്നത് നീട്ടി വെച്ചത്.

പാലക്കാട് നിന്ന് പുറപ്പെടുന്ന ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. കോയമ്പത്തൂർ വഴിയാണ് സർവീസ് നടത്തുക.