കൊച്ചി: കിറ്റക്സിന് ഓഹരി വിപണിയിൽ വൻനേട്ടം. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ കമ്പനി കിറ്റക്സിന്റെ ഓഹരി വിപണിയിൽ ഇന്ന് വലിയ നേട്ടമാണ് ഉണ്ടായത്. കമ്പനിയുടെ വിപണി മൂല്യത്തിലും വലിയ വളർച്ച രേഖപ്പെടുത്തി. 16 ശതമാനമായാണ് ഇന്ന് കിറ്റക്സിന്റെ ഓഹരി വില ഉയർന്നത്.
236 രൂപയായിരുന്നു ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ കിറ്റക്സ് കമ്പനിയുടെ ഓഹരി മൂല്യം. ഇതിൽ ഇന്ന് 39 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി മൂല്യം 275 രൂപയായി. 260 കോടി രൂപയുടെ വർദ്ധനവാണ് ഇന്ന് മാത്രം വിപണി മൂല്യത്തിൽ രേഖപ്പെടുത്തിയത്.
2023 ഡിസംബർ 31ന് അവസാനിച്ച നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പദത്തിൽ കമ്പനിയുടെ ലാഭം ഉയർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്പനിയുടെ ഓഹരിവില ഉയരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

