ന്യൂഡൽഹി: അന്ത്യോദയ അന്ന യോജന കുടുംബങ്ങൾക്ക് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന പഞ്ചസാരയുടെ സബ്സിഡി കാലാവധി നീട്ടി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
2026 മാർച്ച് 31 വരെയാണ് സബ്സിഡി നീട്ടാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. പ്രതിമാസം 18.50 രൂപയാണ് ഇത്തരം കുടുംബങ്ങൾക്ക് സബ്സിഡി നൽകുന്നത്. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക ഏകദേശം 1.89 കുടുംബങ്ങൾക്കാണ്. ഈ പദ്ധതിയ്ക്കായി 1850 കോടി രൂപയാണ് സർക്കാരിന് ചെലവ് വരുന്നത്.

