മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ന്യൂഡൽഹി: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് മൂന്ന് ജവാന്മാർക്ക് വീരമൃത്യു. ഛത്തീസ്ഗഡിൽ ഇന്ന് വൈകിട്ടോടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുർ അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷാ സേനയ്ക്കു നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.

ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിലാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 13 ജവാന്മാർക്ക് ഏറ്റുമുട്ടലിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.