ഇന്ത്യക്ക് പുറമെ ഇന്ത്യക്കാരുള്ള രാജ്യം. ഏതാണന്നല്ലേ..? ലോകത്തെ വിവിധ ഇടങ്ങളിൽ തന്റെ നിറ സാന്നിധ്യം അറിയിച്ചിട്ടുള്ളവരാണ് ഇന്ത്യക്കാർ. മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയ ഇന്ത്യക്കാർ നിരവധിയാണ്. കൂടുതലായും തൊഴിലവസരങ്ങൾക്കും വിദ്യാഭ്യാസത്തിനുമായാണ് ഇന്ത്യക്കാർ പുറം രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.
റിപ്പോർട്ട് പ്രകാരം അമേരിക്കയിലാണ് ഇന്ത്യക്ക് പുറമെ കൂടുതൽ ഇന്ത്യക്കാരുള്ള രാജ്യം. സമൂഹമാധ്യമമായ ക്വോറയിലൂടെയാണ് ഈ റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. നിലവിൽ 2023 ഒക്ടോബറിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റ ഔദ്യോഗിക വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ട് പ്രകാരം 89 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് അമേരിക്കയിൽ താമസിക്കുന്നതായുള്ള അറിവ്.
പട്ടികയിലെ രണ്ടാമൻ 31 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആണ്. മൂന്നാമത് 29 ലക്ഷം ഇന്ത്യക്കാർ താമസിക്കുന്ന മലേഷ്യയും. മികച്ച നിലവാരത്തിലുള്ള ജീവിതത്തെ മുന്നിൽ കണ്ടാണ് ഒട്ടു മിക്ക ഇന്ത്യക്കാരും പുറം രാജ്യങ്ങളിലേക്ക് പോകുന്നതും അവിടെ താമസിക്കുന്നതെന്നും കരുതപ്പെടുന്നു..

