മധുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തണമെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ടവര്‍ക്ക് കര്‍ശന താക്കീതുമായി സുപ്രീം കോടതി

മധുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തണമെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ടവര്‍ക്ക് കര്‍ശന താക്കീതുമായി സുപ്രീം കോടതി. ഇത്തരം ആവശ്യങ്ങളില്‍ ഹര്‍ജി തള്ളിയ കോടതി ഇടപെടാറില്ലെന്ന് പറഞ്ഞു. ഇത്തരം ഹര്‍ജിയുമായി ഭാവിയില്‍ വരരുതെന്നും സുപ്രീം കോടതി ഹര്‍ജിക്കാര്‍ക്ക് താക്കീത് നല്‍കി. ഹര്‍ജി, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.

ഹൈക്കോടതിയിലും നിരവധി കീഴ് കോടതികളിലും കൃഷ്ണ ജന്മഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനില്‍പ്പുണ്ട്. പൊതുതാല്‍പ്പര്യ ഹര്‍ജി ഇതിനിടെയാണ് സുപ്രീംകോടതിയില്‍ എത്തുന്നത്. കൃഷ്ണജന്മഭൂമി സ്ഥലത്ത് പള്ളി സ്ഥിതി ചെയ്യുന്നുണ്ടെന്നും അവിടെ സര്‍വേ നടത്തുകയും, പള്ളി പൊളിച്ചു നീക്കി കൃഷ്ണജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. സമാന ഹര്‍ജി അലഹാബാദ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.