രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി; രണ്ടുപേർ അറസ്റ്റിൽ

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് സാമൂഹിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ രണ്ടുപേർ അറസ്റ്റിൽ. തഹർ സിങ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ലഖ്നൗവിലെ ഗോമ്തി നഗറിൽ നിന്ന് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്) ആണ് ഇവരെ അറസ്റ്റു ചെയ്തത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്ടിഎഫ് ചീഫ് അമിതാബ് യാഷ് എന്നിവർക്കെതിരെയും ഇവരുടെ ഭീഷണി സന്ദേശത്തിൽ പരാമർശമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. @iDevendraOffice എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിൽ നിന്നായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.

alamansarikhan608@gmail.com, zubairkhanisi199@gmail.com എന്നീ രണ്ടു ഇ-മെയിൽ ഐഡികളാണ് ഇതിനായി ഇവർ ഉപയോഗിച്ചത്. മെയിൽ ഐഡികൾ ഉണ്ടാക്കിയത് തഹർ സിങ് ആണെന്നും ക്ഷേത്രം ബോംബിട്ട് തകർക്കുമെന്നായിരുന്നു ഭീഷണി.