‘ഇന്ത്യ’ സഖ്യത്തിന്റെ നാലാമത് വിശാല യോഗം ഇന്ന്; ചർച്ചാ വിഷയങ്ങൾ ഇവയെല്ലാം

ന്യൂഡൽഹി: ‘ഇന്ത്യ’ സഖ്യത്തിന്റെ നാലാമത് വിശാല യോഗം ഇന്ന് നടക്കും. ഡൽഹിയിലാണ് യോഗം ചേരുക. അശോക ഹോട്ടലിൽ വൈകിട്ട് മൂന്ന് മണിയ്ക്ക് യോഗം ചേരും. ‘ഇന്ത്യ’ മുന്നണിയുടെ നാലാം വിശാലയോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത് വരാനിരിക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരിക്കും. ലോക് സഭ തെരഞ്ഞെടുപ്പിലേക്കുളള സീറ്റ് വിഭജനത്തെകുറിച്ചുള്ള പ്രാരംഭ ചർച്ചകളും ഈ യോഗത്തിൽ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം.

പാർലമെന്റിലെ അതിക്രമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാർക്ക് കൂട്ട സസ്‌പെൻഷൻ ലഭിച്ചതടക്കമുള്ള വിഷയങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യും. 78 എം പിമാരെയാണ് ഇന്നലെ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. 92 പ്രതിപക്ഷ എം പിമാർക്കാണ് ഈ സമ്മേളന കാലയളവിൽ സസ്‌പെൻഷൻ ലഭിച്ചത്.