ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ. സ്ഥിതിഗതികൾ ശക്തമായി നിരീക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. വിഷയത്തിൽ ചർച്ച നടത്താനായി അടിയന്തരയോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ബുധനാഴ്ച്ചയാണ് യോഗം ചേരുന്നത്. ഓൺലൈനായാണ് യോഗം. സംസ്ഥാന ആരോഗ്യമന്ത്രിമാർ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാർ, കേന്ദ് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കുചേരും.
മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ, മുൻകരുതൽ നടപടികൾ തുടങ്ങിയവയെ കുറിച്ചെല്ലാം യോഗം ചർച്ച ചെയ്യും. ഇനി ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
കോവിഡിലെ ചർച്ചകൾക്ക് . നാളെയാണ് യോഗം ചേരുക. യോഗം വിലയിരുത്തും. വീണ്ടും മാസ്ക് നിർബന്ധമാക്കുമെന്നാണ് സൂചന. ഏത് സാഹചര്യമുണ്ടായാലും ഇനി ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നാണ് വിലയിരുത്തൽ.

