പി ആർ അരവിന്ദാക്ഷൻ്റെ തട്ടിപ്പ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

പി ആർ അരവിന്ദാക്ഷൻ്റെ തട്ടിപ്പ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഎം അക്കൗണ്ടിലും കരുവന്നൂരിലെ തട്ടിപ്പ് പണം എത്തിയെന്ന് ഇഡി.ഇഡി ഇക്കാര്യം അറിയിച്ചത് അരവിന്ദാക്ഷൻ്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്. ബാങ്ക് ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയെന്നും ഇഡി. ഭരണ സമിതിയെ അനധികൃത വായ്പകള്‍ക്കായി അരവിന്ദാക്ഷന്‍ ഭീഷണിപ്പെടുത്തി.

മന്ത്രിമാർ ഉൾപ്പടെയുള്ളവരെ സതീഷിൻ്റെ അനധികൃത ഇടപാടുകൾക്ക് വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചത് അരവിന്ദാക്ഷൻ വഴിയാണെന്നും ഇഡി വെളിപ്പെടുത്തി. അരവിന്ദാക്ഷൻ്റെ അക്കൗണ്ടിലൂടെയാണ് സതീഷിൻ്റെ മകളുടെ മെഡിക്കൽ പഠനത്തിനായി ഫീസ് അടച്ചത് എന്നും ഇഡി പറഞ്ഞു. ഈ മാസം 21 ലേക്ക് അരവിന്ദാക്ഷൻ്റെ ജാമ്യഹർജി മാറ്റിവെച്ചതായി കോടതി വ്യക്തമാക്കി.