മന്ത്രി സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടത്. മന്ത്രി മതസൗഹാർദ്ദം തകർക്കാനും കലാപം സൃഷ്ടിക്കാനും ശ്രമിച്ചെന്ന് കാട്ടിയാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പരാതി നൽകിയത്. മന്ത്രി പാമ്പാടിയിലെ നവകേരള സദസിൽ നടത്തിയ പ്രസ്തവനയ്‍ക്കെതിരെയാണ് പരാതി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന ശബരിമല വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി പറഞ്ഞെന്നായിരുന്നു.
സജി ചെറിയാന്‍ പറഞ്ഞത് നവകേരളസഭ കോട്ടയത്ത് എത്തിയപ്പോൾ തൊട്ടടുത്തുള്ള ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി ശ്രദ്ധതിരിക്കാൻ ശ്രമം നടത്തുകയാണെന്ന് ശങ്കരൻ നമ്പൂതിരി തന്നോട് പറഞ്ഞെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു. മന്ത്രിയുടെ പ്രസ്തവന പാമ്പാടിയിൽ നവകേരള സദസിനിടെയായിരുന്നു.

