ജവാൻ മദ്യത്തിൽ അളവിൽ കുറവെന്ന പരാതിയെ തുടർന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. പരിശോധനയ്ക്ക് ശേഷം ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് കേസെടുത്തത്. റിപ്പോർട്ട് ഇന്ന് തിരുവല്ല കോടതിയിൽ നൽകും. അതേസമയം മദ്യത്തിന്റെ അളവിൽ ഒരു കുറവും ഇല്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ആണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിന്റെ വാദം. ലീഗൽ മെട്രോളജി വിഭാഗം രേഖാമൂലം പരാതി ലഭിച്ചതിന് തുടർന്നാണ് തിരുവല്ല പുളിക്കഴിയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയത്.
പരിശോധന രാത്രി വൈകിയും നീണ്ടു. ഒരു ലിറ്റർ ജവാൻ ബോട്ടിലിൽ അളവിൽ കുറവുണ്ടെന്നാണ് കണ്ടെത്തൽ. ഇന്നലെയാണ് എറണാകുളത്തുനിന്നുള്ള ഉദ്യോഗസ്ഥ സംഘം സ്ഥാപനത്തിൽ പരിശോധന നടത്തിയത്. എന്നാൽ രംഗത്ത് ലീഗൽ മെട്രോളജി വിഭാഗത്തെ തള്ളി ട്രാവൻകൂർ ഷുഗേഴ്സ് & കെമിക്കൽ എത്തി. കമ്പനിയുടെ വാദം അളവിൽ കുറവുണ്ടെന്ന വാദം അടിസ്ഥാന രഹിതം എന്നാണ് . കേസിനെ നേരിടുമെന്നും സ്ഥാപനത്തിന്റെ വിശദീകരണം. ബിവറേജസ് കോർപ്പറേഷന് വേണ്ടി ജവാൻ റം നിർമിക്കുന്ന സർക്കാർ സ്ഥാപനമാണ് ട്രാവൻകൂർ ഷുഗേഴ്സ്.

