ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി ദേവനെ നിയമിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടൻ ദേവൻ ശ്രീനിവാസനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ ദേവന് ഭാവുകങ്ങൾ നേരുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കെ സുരേന്ദ്രനാണ് ദേവനെ നാമനിർദ്ദേശം ചെയ്തത്.