പ്രളയക്കെടുതി; ചെന്നൈയിൽ ഇതുവരെ മരണപ്പെട്ടത് 17ൽ അധികം പേർ

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ പ്രളയക്കെടുതിയിൽപ്പെട്ടിരിക്കുകയാണ് ചെന്നൈ. 17 ൽ അധികം പേർ ചെന്നൈയിൽ മരണപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളെയാണ് ചെന്നൈയിൽ നിന്നും മാറ്റി പാർപ്പിച്ചിരിക്കുന്നത്. കുടിവെള്ളക്ഷാമവും രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്.

ചെന്നൈയിലും സമീപപ്രദേശങ്ങളിലും വൈദ്യുതിവിതരണം ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. 61,000-ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി തുറന്നത്. അതേസമയം, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് തമിഴ്നാട് സന്ദർശിക്കും.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ പ്രദേശങ്ങളിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും നൽകിയ അവധി നീട്ടിയിട്ടുണ്ട്. ുരിതാശ്വാസക്യാമ്പുകളിൽ ഭക്ഷണവും മരുന്നുകളും മറ്റവശ്യവസ്തുക്കളുമെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. പ്രളയബാധിതമേഖലകളിൽ അദ്ദേഹം സന്ദർശനം നടത്തുകയും ചെയ്തു.