തിരുവനന്തപുരം: പഞ്ചായത്തുകളിലെ സേവന നിഷേധം വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കെട്ടിടനിർമാണത്തിന് പെർമിറ്റോ നമ്പരോ ലൈസൻസോ കിട്ടാത്തതടക്കം എന്തുമാകട്ടെ, തദ്ദേശസേവനങ്ങളപ്പറ്റിയുള്ള പരാതികൾ ഓൺലൈനിൽ നൽകിയാൽ 10 ദിവസത്തിനകം തീർപ്പാക്കുമെന്ന് സർക്കാരിന്റെ ഉറപ്പാണ്. ഇതിനായി പ്രത്യേക അധികാരമുള്ള ത്രിതല സമിതികൾ പരിശോധന തുടങ്ങി. ഇനി മുതൽ ഓംബുഡ്സ്മാനോ കളക്ടർക്കോ മന്ത്രിയ്ക്കോ പരാതി നൽകി കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിമുക്തവും സമയബന്ധിതവുമായ സേവനത്തിന് ഉദ്യോഗസ്ഥതലത്തിലെ നിരീക്ഷണം ഫലപ്രദമാകുംെ. പൊതുജന സേവന സംവിധാനമായി സമിതികൾ മാറും. ഓൺലൈനായി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

