നവകേരള സദസ്സ് അശ്ലീല സദസ്സാണെന്ന മുന്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

നവകേരള സദസ്സ് അശ്ലീല സദസ്സാണെന്ന മുന്‍ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നവകേരള സദസ് പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂർത്ത് നടത്തുന്നഅശ്ശീല സദസെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. സ്കൂൾ മതിലുകളും കെട്ടിടങ്ങളും പൊളിഞ്ഞ് വീഴുന്നത് മഹാരാജാവിന്റെ എഴുന്നള്ളപ്പിൽ സ്വാഭാവികം എന്നും പറഞ്ഞു. രാജാവിന് സ്വതന്ത്രമായി കടന്ന് വരാനാണ് തന്റെ മണ്ഡലത്തിലെ സ്കൂൾ മതിൽ പൊളിച്ചതുംഎന്നും വിഡി സതീശന്‍ പറ‌‌ഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ബി.ജെ.പിയെക്കാൾ കൂടുതൽ സന്തോഷിച്ചത്. സി.പി.എം പ്രതിനിധിയെ ഇന്ത്യ മുന്നണിയുടെ ഭാഗമാക്കാതിരിക്കാൻ യെച്ചൂരിയെപ്പോലും സമ്മർദത്തിലാക്കിയ നേതാവാണ്. ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കാൻ വൈകുന്നത് ഇതുമായി ചേർത്ത് വായിക്കണം പകൽ സിപിഎമ്മും രാത്രി ബിജെപിയുമാവുന്ന മുഖ്യമന്ത്രി.പിണറായി കോൺഗ്രസിനെ പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.