മുംബൈ: ബാങ്ക് ഓഫ് അമേരിക്ക, എൻഎ, എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് എന്നിവയ്ക്ക് പിഴ ചുമത്തി ആർബിഐ. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീമിന് കീഴിലുള്ള ആവശ്യകതകൾ റിപ്പോർട്ടു ചെയ്യുന്നതിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്നാണ് വിവരം. 10,000 രൂപ വീതം മൂന്ന് ബാങ്കുകളും പിഴ നൽകണമെന്നാണ് ആർബിഐ വ്യക്തമാക്കിയിട്ടുള്ളത്.
എച്ച്ഡിഎഫ്സി ബാങ്കിന് പിഴ ചുമത്തുന്നത് 1999 ലെ ഫെമയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീമിന് കീഴിൽ പ്രവാസികളിൽ നിന്നുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനാണെന്നാണ് വിവരം. 11,83,000 കോടി രൂപയാണ് നവംബർ 30 വരെ ബാങ്കിന്റെ വിപണി മൂലധനം.
വിവിധ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത അഞ്ച് സഹകരണ ബാങ്കുകൾക്കും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. ബീഹാറിലെ പട്ലിപുത്ര സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക്; ബാലസോർ ഭദ്രക് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഒഡീഷ; ധ്രംഗധ്ര പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗുജറാത്ത്; പാടാൻ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ്, ദി മണ്ഡൽ നാഗരിക് സഹകാരി ബാങ്ക് തുടങ്ങിയവയാണ് പിഴ ലഭിച്ചിട്ടുള്ള മറ്റ് ബാങ്കുകൾ.

