ന്യൂഡൽഹി: ബംഗളൂരുവിലെ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. വിവിധ ഭാഗങ്ങളിലുള്ള പതിനഞ്ചോളം സ്‌കൂളുകൾക്കാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു.
സ്ഥാപനത്തിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്നുമാണ് ഭീഷണി സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. ഇ-മെയിൽ വഴി സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനാണ് സന്ദേശം ലഭിച്ചത്. അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സ്‌കൂൾ പരിസരത്ത് ‘ആന്റി സബോട്ടേജ്’ ടീമുകൾ പരിശോധന നടത്തിയെന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്നും ബെംഗളൂരു പോലീസ് വ്യക്തമാക്കി.

