ഡോക്ടർ ബിജോയ് നന്ദൻ കണ്ണൂർ സർവകലാശാലയുടെ വിസിയായി ചുമതലയേൽക്കും

കണ്ണൂർ: ഡോക്ടർ ബിജോയ് നന്ദൻ കണ്ണൂർ സർവകലാശാലയുടെ വിസിയായി ചുമതലയേൽക്കും. ഇതിനെ സംബന്ധിച്ച പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കി. ബിജോയ് നന്ദൻ കുസാറ്റിലെ മറൈൻ ബയോളജി വിഭാഗം ഡീനാണ്.

സർവകലാശാലയിലെ വിസിയായിരുന്ന ഡോക്ടർ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ബിജോയ്ക്ക് ചുമതല നൽകിയത്.

സർവകലാശാലകളുടെ ചാൻസലർ പദവികളിൽ ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉപദേശവും സഹായവും അനുസരിച്ച് അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സർവകലാശാലയുടെ മാത്രം താത്പര്യം കണക്കിലെടുത്താകണം വൈസ് ചാൻസലറുടെ പുനർനിയമനം നടത്തേണ്ടതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്.