ക്യാംപസ് പ്രണയത്തോടൊപ്പം സസ്‌പെന്‍സും; ‘താള്‍’

കഥ വികസിക്കുന്നത് ഒരു കോളേജിലെ സൈക്കോളജി ഡിപ്പാര്‍ട്‌മെന്റ് കേന്ദ്രീകരിച്ചാണ്.സിനിമ മുന്നോട്ട് നീങ്ങുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിദ്യാര്‍ത്ഥികളായ വിശ്വയും മിത്രനും ബാക്കി വച്ച അടയാളങ്ങള്‍ തേടി ഇറങ്ങുന്ന ഇന്നത്തെ വിദ്യാര്‍ത്ഥികളിലൂടെയാണ് .ഒട്ടേറെ നിമിഷങ്ങള്‍ പലരുടെ ജീവിതത്തിലും ഈ സിനിമയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുത്താന്‍ കഴിയുന്ന ഉണ്ടാവാം. സാധാരണ ക്യാമ്പസ് സിനിമകളില്‍നിന്നു വേറിട്ടൊരു കഥാഖ്യാന രീതിയാണ് ഈ സിനിമയ്ക്ക് അവലംബിച്ചിരിക്കുന്നത്.

മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി , അമേരിക്കന്‍ മലയാളികളായ ക്രിസ് തോപ്പില്‍ എന്നിവര്‍ ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ‘താള്‍ ‘ ഡിസംബര്‍ 8-ന് തിയേറ്ററുകളിലേക്കെത്തും. യൂട്യൂബില്‍ താളിലെ റിലീസായ ബിജിബാല്‍ ഒരുക്കിയ രണ്ടു ഗാനങ്ങളും ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ദേവി അജിത്ത്, നോബി, ശ്രീധന്യ, അരുണ്‍കുമാര്‍, രഞ്ജി പണിക്കര്‍, രോഹിണി, സിദ്ധാര്‍ത്ഥ് ശിവ, വിവിയ ശാന്ത്, മെറീന എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.