ശ്വാസകോശ പ്രശ്നങ്ങൾ; വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

ചെന്നൈ: ഡിഎംഡികെ നേതാവും സിനിമാതാരവുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന് ശ്വാസകോശ പ്രശ്നങ്ങൾ തുടരുകയാണെന്നാണ് വിവരം.

അദ്ദേഹം രണ്ടാഴ്ച കൂടി ചികിത്സയിൽ തുടരേണ്ടി വരുമെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. നവംബർ 20-നാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ആശുപത്രി പ്രവേശനം.

അതേസമയം, പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതെന്നാണ് വിജയകാന്തിന്റെ ബന്ധുമിത്രാദികൾ വ്യക്തമാക്കിയിട്ടുള്ളത്.