ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി അപശകുനം എന്നുവിളിച്ചത് വിവാദമായതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. 25 ന് ആറ് മണിക്കുള്ളിൽ മറുപടി നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നത്.
ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ പരാമർശം നടത്തിയത്. ഇന്ത്യ മികച്ച നിലയിൽ കളിച്ചു കൊണ്ടിരിക്കുക ആയിരുന്നുവെന്നും മോദി എത്തിയതിന് പിന്നാലെയാണ് ദുശ്ശകുനം ഉണ്ടായതെന്നുമായിരുന്നു രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.
പരാമർശത്തിന് പിന്നാലെ രാഹുലിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. രാഹുൽ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോൺഗ്രസിന് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്ന് മുതിർന്ന നേതാവ് രവിശങ്കർ പ്രസാദ് പ്രതികരിച്ചു.

