വിനോദ സഞ്ചാര മേഖലയുടെ ഭാഗമായുള്ള സംസഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്ത് ഒരുങ്ങുന്നു.ശംഖുമുഖം ബീച്ചിനോട് ചേർന്നുള്ള ബീച്ച് പാർക്കിലാണ് കേന്ദ്രം. ബാക്കിയുള്ള നിർമാണങ്ങൾ ഉടൻ പൂർത്തിയാക്കും. ആദ്യ വിവാഹം നവംബർ 30ന് നടക്കും. ലോകോത്തര ഇവന്റ് മാനേജർമാരെ ഉൾപ്പെടുത്തിയാണ് പദ്ധതി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും.വി അതിഥികൾക്ക് താമസസൗകര്യം, കടൽ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉൾപ്പെടുത്തി മെനു എന്നിവയുണ്ടാകും.
നടത്തിപ്പ് ചുമതല ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ്. ശംഖുമുഖവും പരിസരവും മനോഹരമാക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നുണ്ട്. നൈറ്റ് ലൈഫ് കേന്ദ്രവുമൊരുക്കുന്നുണ്ട്. എഐ ഗെയിം സെന്റർ,കുട്ടികൾക്കായി അമ്യൂസ്‍മെന്റ് പാർക്ക്, ഔട്ട് ഡോർ ഗെയിം സോൺ, ഫുഡ് പാർക്ക്, കോഫി ആൻഡ് സ്നാക്സ് സെന്റർ, ഫിഷ് സ്പാ ത്രീഡി ലൈറ്റ് ഷോ, എന്നിവ നിർമിക്കും. രാത്രി നേരങ്ങളെ ബീച്ച് ആസ്വദിക്കാനായി ഫുഡ് സ്ട്രീറ്റ് ആരംഭിക്കും. ഏഴോടെ സജീവമാകുന്ന സ്ട്രീറ്റ് രാത്രി 12 വരെ പ്രവർത്തിക്കും. വിനോദ പരിപാടികൾക്കായി സ്റ്റേജും നിർമിക്കും. നവംബറിൽ നിർമാണം ആരംഭിച്ച് അടുത്ത ജനുവരിയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഡിടിപിസി ആണ് പദ്ധതി നടപ്പാക്കുന്നത്.

