സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായുള്ള നവ കേരള സദസിന് നാളെ തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി കാസര്‍ഗോഡേക്ക് തിരിക്കും. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി പ്രത്യേകം തയ്യാറാക്കിയ ബസ് കാസര്‍ഗോഡേക്ക് എത്തും.
തെരെഞ്ഞെടുപ്പ് കാലം അടുത്ത് നിൽക്കുന്നത് കൊണ്ട് തന്നെ വളരെ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട് മന്ത്രിപ്പടയുടെ മണ്ഡല പര്യടനത്തിന്. നവകേരള സദസ്സിനായി നാളെ കാസർഗോഡിൽ തുടക്കമാകും. നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. സമസ്ഥാനമൊട്ടാകെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കും.
വികസനങ്ങൾ വിദേശികരിച് സംസാരിക്കും. സര്‍ക്കാരിന്റെ പി.ആര്‍ പരിപാടിയാണ് നവകേരളസദസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എല്‍.ഡി.എഫ്ൻറെ തെരഞ്ഞെടുപ്പ് പ്രചരണം സര്‍ക്കാര്‍ ചെലവില്‍ നടത്തുകയാണെന്ന പ്രതിപക്ഷ ആരോപണം. അത് ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായ പങ്കെടുക്കണമെന്ന ഉത്തരവും ഉള്‍പ്പെടെ നവകേരള സദസിനെ ചൊല്ലി വിവാദങ്ങളും ഏറെയാണ്. ഡിസംബര്‍ 24 ന് തിരുവനന്തപുരത്താണ് പരിപാടി സമാപിക്കുക. സാമ്പത്തിക പ്രതിസന്ധിയിൽ നവകേരള സദസ്സ് എന്നത് ധൂർത്താനെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം.

