കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസിൽ ബാങ്ക് മുൻ പ്രസിഡണ്ട് എൻ ഭാസുരാംഗൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല. ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകണം എന്ന് ഇ ഡി നിർദ്ദേശം നൽകിയിരുന്നു. ഒപ്പം ബാങ്ക് സ്റ്റേറ്റ്മെന്റുകളും സാമ്പത്തിക വിവരങ്ങളും നൽകാനും ആവശ്യപ്പെട്ടിരുന്നു. രണ്ട് പ്രാവിശ്യം ഭാസുരാംഗനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടത്.
101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല സഹകരണ ബാങ്കിൽ നടന്നതെന്ന് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയത്. ഭാസുരാംഗന്റെ മകൻ അഖിൽജിത്തിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും ഈ ഡി അന്വേഷിക്കുകയാണ്. കഴിഞ്ഞ തവണ ഇ.ഡി റെയ്‌ഡിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകൻ്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലും പരിശോധന നടന്നിരുന്നു.

