ടെൽ അവീവ്: ഗാസ സിറ്റിയിലെ അൽഷിഫ ആശുപത്രിയിൽ നിന്ന് കുഞ്ഞുങ്ങളെയും അവശ നിലയിലായ മറ്റു രോഗികളെയും സുരക്ഷിത ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറായി ഇസ്രയേൽ സേന. ഇൻക്യുബേറ്ററില്‍ ഉണ്ടായിരുന്ന രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടെ 12 രോഗികൾ ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. വൈദ്യുതി നിലച്ചതോടെയാണ് ഇത്രയധികം രോഗികൾ. ഈ സാഹചര്യത്തിലാണ് ഇസ്രായേലിന്റെ നടപടി.
45 കുഞ്ഞുങ്ങളാണ് നിലവിൽ അൽഷിഫയിൽ ഉള്ളത്. അൽ ഖുദൂസ് ആശുപത്രിയിലെ വൈദ്യുതിയും നിലച്ചിരിക്കുകയാണ്.
വൈദ്യുതി ബന്ധം നിലച്ചതോടെ ഇൻകുബേറ്ററിലായിരുന്ന നവജാത ശിശുക്കളെ പുറത്തേക്ക് മാറ്റിയ ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഗാസയിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഇന്ധന പ്രതിസന്ധിയെ തുടർന്ന് ആശുപത്രികൾ പലതും പ്രവർത്തനം അവസാനിപ്പിക്കുകയാണ്.
അതേസമയം അൽഷിഫ ആശുപത്രിയുമായുള്ള എല്ലാ വാർത്താവിനിമയവും നഷ്ടപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി.
കിഴക്കൻ ജെറുസലേമും മറ്റു പാലസ്തീൻ പ്രദേശങ്ങളും സിറിയയിലെ ഗോലാനും സ്വന്തമാക്കാൻ വേണ്ടി ഇസ്രായേൽ ജൂത കോളനികൾ സ്ഥാപിക്കുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെ 145 രാജ്യങ്ങൾ ഇതിന് അപലപിക്കുന്ന യു എൻ പ്രമേയത്തെ അനുകൂലിച്ചു. ചൈന, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ അനുകരിച്ചു. എന്നാൽ യുഎസ് ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.

