കുട്ടനാട്ടിലെ കര്‍ഷകൻറെ ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം നല്‍കാത്തത് കര്‍ഷകരുടെ ലോണിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ആളാണ് ആത്മഹത്യ ചെയ്ത പ്രസാദ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇനിയും ഇത് തുടർന്നാൽ ആത്മഹത്യയുടെ വൻ തോതിലുള്ള വർദ്ധനവ് ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധിയുണ്ടന്ന് ഹൈക്കോടതിയിൽ സർക്കാർ സമ്മതിച്ചെങ്കിലും മുഖ്യമന്ത്രിക്ക് സമ്മതിക്കാൻ ഇന്നും മടിയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളം ഇന്ന് ഒന്നാമതാണ്. ഒരു ആവശ്യത്തിനും നല്കാൻ സര്‍ക്കാരിന്റെ കൈവശം പണമില്ല. 4 മാസമായി സാമൂഹ്യ സുരക്ഷാ പെന്ഷന് കൊടുത്തിട്ടില്ല.
അതിനാൽ രണ്ട് വയോധികർക്ക് തെരുവിലേക്കിറങ്ങി ഭിക്ഷയെടുക്കേണ്ടിവരെ വന്നു. പെന്‍ഷന്റെ പരിഷ്കരണ കുടിശിക കിട്ടാതെ മരണപ്പെടുന്നവരുടെ എണ്ണം ഒരു ലക്ഷത്തോളമായി. കേന്ദ്രത്തിനെയാണ് പണമില്ലാത്തതിനാൽ സർക്കാർ കുറ്റപ്പെടുത്തുന്നത്. ജനങ്ങളെ പ്രതിസന്ധിയിൽ ആക്കരുതെന്നും വിഡ്ഢികളാക്കരുതെന്നും വി ഡി സതീശന് രൂക്ഷമായി പ്രതികരിച്ചു.

