തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് പരിഷ്‌ക്കരണം. നിരവധി ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും അധിക ചുമതലയും നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി നിയമിച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായിരുന്ന കിരൺ നാരായണനെ തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായി നിയമിച്ചു. വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണർ ജി ജയ്ദേവിന് സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി അസിസ്റ്റന്റ് ഐ ജി നവനീത് ശർമയെ നിയമിച്ചു. മലപ്പുറം എസ് പി സുജിത്ത് ദാസിന് സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് പൊലീസ് സൂപ്രണ്ടായി നിയമനം നൽകി. കൊച്ചി സിറ്റി ഡിസിപി എസ് ശശിധരനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. ഇടുക്കി പൊലീസ് മേധാവി വി.യു കുര്യാക്കോസിനെ പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലായും നിയമിച്ചു.
കാസർകോട് എസ്.പി വൈഭവ് സക്‌സേന എറണാകുളം റൂറൽ എസ് പിയാകും. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി സുനിൽ എം എല്ലിനെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു. തിരുവനന്തപുരം റൂറൽ എസ് പി ഡി ശിൽപയാകും കോഴിക്കോട് റൂറൽ പൊലീസ് മേധാവി. തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി ബിജോയിയെ കാസർകോട് എസ്.പിയായി മാറ്റി നിയമനം നൽകി.

