ബെയ്ജിംഗ്: ചൈനയിലെ സ്ത്രീകൾക്ക് ഉപദേശവുമായി ചൈനയിലെ ദേശീയ വനിതാ കോൺഗ്രസ്. സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹം കഴിച്ച് കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും ഉപദേശിച്ചിരിക്കുകയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. കോൺഗ്രസിന്റെ സമാപന യോഗത്തിൽ വനിതാ പ്രതിനിധികൾക്കായി പ്രത്യേക ക്ലാസ് എടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹം കഴിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്ന പുതിയൊരു സംസ്കാരം വളർത്തിയെടുക്കണമെന്നായിരുന്നു ഷീ ജിൻ പിംഗിന്റെ ഉപദേശം. പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങൾക്ക് ജന്മം നൽകൽ എന്നിവയിൽ യുവാക്കളെ സ്വാധീനിക്കാൻ പാർട്ടി നേതാക്കൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളോട് വീട്ടിലിരിക്കാനും കുഞ്ഞുങ്ങളെ വളർത്താനും പ്രായമായവരെ പരിപാലിക്കാനുമാണ് ചൈനയിലെ പാർട്ടി നേതാക്കൾ ആഹ്വാനം ചെയ്യുന്നതെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

