കളമശ്ശേരി സ്ഫോടനം: ഓൺലൈൻ കൗൺസലിംഗിന് 14416 വിളിക്കാം

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നവർക്കും ചികിത്സ കഴിഞ്ഞവർക്കും സ്ഫോടനവുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കുമായി ഓൺലൈൻ കൗൺസലിംഗ് സംവിധാനം തയ്യാറായി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.

ഡിഎംഎച്ച്പി നോഡൽ ഓഫീസറുടെ മേൽനോട്ടത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ കൗൺസലിംഗ് വഴിയാണ് ഇതിനുള്ള സൗകര്യം. ഓൺലൈൻ കൗൺസലിംഗിന് 14416 (ടെലിമനസ്സ്) എന്ന നമ്പറിൽ ബന്ധപ്പെടാം.