തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ല; മിസോറം മുഖ്യമന്ത്രി

ഐസ്വാൾ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് വ്യക്തമാക്കി മിസോറം മുഖ്യമന്ത്രി സൊറംതങ്ക. മിസോറമിന്റെ പടിഞ്ഞാറൻ നഗരമായ മാമിത്തിൽ ഒക്ടോബർ 30-ന് മോദി സന്ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് മോദി മിസോറാമിൽ എത്തുന്നത്.

മിസോറമിലെ ജനങ്ങളെല്ലാം ക്രൈസ്തവരാണ്. മണിപ്പുരിൽ മെയ്ത്തികൾ നൂറുകണക്കിന് ചർച്ചുകൾ കത്തിച്ചപ്പോൾ മിസോകൾ മുഴുവൻ അതിനെതിരായിരുന്നു. ഈ സമയത്ത് ബിജെപിയോട് അനുഭാവം പുലർത്തുക എന്നത് എന്റെ പാർട്ടിക്ക് വലിയ മൈനസ് പോയിന്റായിരിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മിസോറാമിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് നവംബർ ഏഴിനാണ്. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ.