ഹമാസ് ബന്ധികളെ മോചിതരാക്കിയാൽ ഗാസയിലെ വെടിനിർത്താലുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താമെന്ന്  യു എസ് പ്രസിഡന്റ്‌ ജോ ബൈഡൻ

ഇസ്രായേൽ ബന്ധികളാക്കിയ ഹമാസ് ബന്ധികളെ മോചിതരാക്കിയാൽ മാത്രമേ ഗാസയിലെ വെടിനിർത്താലുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കൂ എന്ന് യു എസ് പ്രസിഡന്റ്‌ ജോ ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വൈറ്റ് ഹൌസിൽ നടന്ന യോഗത്തിലാണ് പറഞ്ഞത്. വെടിനിര്‍ത്തല്‍ ആവശ്യമാണ്. പക്ഷേ, അതിനുമുമ്പ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കട്ടെ. ശേഷം നമുക്ക് സംസാരിക്കാം, ബൈഡന്‍ പറഞ്ഞു. രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേല്‍ സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ബൈഡന്റെ പ്രസതാവന. 

എന്നിരിക്കെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഗാസയിലെ ജനവാസ മേഖലകളിലും ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രയേലിന്റെ ബോംബാക്രമണം നടന്നതായാണ് വിവരം. ഇസ്രയേലിനോട് കരയുദ്ധം തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ യു.എസ്. അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.