തിരുവനന്തപുരം: ഇന്റർനെറ്റ് -മൊബൈൽ നെറ്റ് വർക്ക് സംവിധാനം ഇടമലക്കുടിയിൽ സജ്ജമാകുന്നു. മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. പട്ടിക വർഗ വികസന വകുപ്പ് അനുവദിച്ച 4.30 കോടി രൂപയാണ് ഇതിനായി ചെലവിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ കേബിൾ വലിച്ചാണ് BSNL ടീം കേരളത്തിലെ ഏക പട്ടിക വർഗ പഞ്ചായത്തായ ഇവിടെ കണക്ഷൻ എത്തിച്ചത്. ബിഎസ്എൻഎല്ലിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
ഫേസ്ബുക്ക്കുറിപ്പിന്റെ പൂർണ്ണരൂപം:
ഇന്റർനെറ്റ് -മൊബൈൽ നെറ്റ് വർക്ക് സംവിധാനം ഇടമലക്കുടിയിൽ സജ്ജമാകുന്നു..
പട്ടിക വർഗ വികസന വകുപ്പ് അനുവദിച്ച 4.30 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ ഓപ്റ്റിക്കൽ ഫൈബർ കേബിൾ വലിച്ചാണ് BSNL ടീം കേരളത്തിലെ ഏക പട്ടിക വർഗ പഞ്ചായത്തായ ഇവിടെ കണക്ഷൻ എത്തിച്ചത്. അഭിനന്ദനങ്ങൾ.

