ചോദ്യങ്ങൾക്കായുള്ള കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തിൽ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍നിന്ന് അഭിഭാഷകന്‍ പിന്മാറി. ഗോപാല്‍ ശങ്കര്‍നാരായണ്‍ ആണ് മൊയ്ത്രയുടെ അഭിഭാഷകനായിരുന്നത്.കേസ് കോടതി 31-നു പരിഗണിക്കും
ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും സുപ്രീം കോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദെഹാദ്റായിക്കും നിരവധി മാധ്യമങ്ങള്‍ക്കുമെതിരെ മൊയ്ത്ര നല്‍കിയ ഹര്‍ജി ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.
മഹുവ കഴിഞ്ഞ ദിവസം നിഷികാന്ത് ദുബെയ്ക്കും ജയ് ആനന്ദ് ദെഹാദ്റായിക്കും മാധ്യമങ്ങള്‍ക്കുമെതിരെയുമായി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ കൈക്കൂലി വാങ്ങിയെന്നാണ് നിഷികാന്ത് ദുബെയുടെ ആരോപണം.എന്നാല്‍, ലോക്സഭാ അംഗമെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ സ്വീകരിച്ചു എന്ന ആരോപണം അപകീര്‍ത്തികരവും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വക്കീല്‍ നോട്ടിസില്‍ പറയുന്നു.

