ഇന്ത്യയുടെ 3 കോൺസലേറ്റുകളിലെ വിസ സർവീസ് നിർത്തി കാനഡ. ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്താൽ ദിവസം പോകുംതോറും കൂടുതലായി വഷളാകുന്ന സാഹചര്യമാണ് നാം കൊണ്ടുപോകുന്നത്. കനേഡിയൻ ജീവിത അന്തരീക്ഷത്തെ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഒട്ടുമിക്ക ആളുകളെയും ആശങ്കയിലാക്കും വിധമാണ് കാനഡയുടെ ഈ തീരുമാനം. ഇന്ത്യയുടെ കടുത്ത നിലപാടുകൾക്ക് പുറമെ കാനഡയും നിലപാടുകൾ ഉറപ്പിച്ചതോടെ കാനഡ മോഹമെന്നാഗ്രഹിക്കുന്ന ഒട്ടുമിക്ക ജനതയും ദുരിതത്തിലാവുകയാണ്.
ഇന്ത്യയുടെ 3 കോൺസലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി. ചണ്ടീഗഡ് , ബെംഗളൂരു, മുംബൈ എന്നിവിടെങ്ങളിലെ സർവീസാണ് നിർത്തിയത്. ഇതിനെ പുറമെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിൻവലിച്ചു. നേരത്തെ ഈ ആവശ്യo ഇന്ത്യ ഉന്നയിച്ചിരുന്നു, അതിൽ പ്രകാരമാണ്, ഉദ്യോഗസ്ഥരെ പിൻവലിച്ചെതെന്ന് വിശദീകരിച്ച കാനഡ, ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളും ലംഘനമാണെന്നും കുറ്റപ്പെടിത്തി. കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഡൽഹിയിൽ മടങ്ങി എത്തുകയും ചെയ്ടിരിന്നു.
ഘാലിസ്ഥാൻ നേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ വഷളായ ഇന്ത്യ-കാനഡ ബന്ധം സൃഷ്ടിക്കാന്‍ പോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നാണ് കാനഡ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുണ്ടെന്നും ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. കാനഡ തയ്യാറാക്കുന്ന ഏത് തെളിവുകളും പരിശോധിക്കാൻ തയ്യാറാണെന്ന് ഇന്ത്യ പറഞ്ഞു. കാനഡ തീവൃവാദത്തെ പിന്തുണക്കുന്നുണ്ടന്നും അതിന് എതിരാണ് ഇന്ത്യ എന്നും വ്യക്‌തമാക്കി. 1997 ലാണ് കാനഡയിലേക്ക് നിജ്ജാർ കുടിയേറിയത്. 2015ൽ കാനേഡിയൻ പൗരത്വം ലഭിക്കുകയും ചെയ്തിരുന്നു.
നിജ്ജാർന്റെ മരണ കാരണത്താൽ ഇരു രാജ്യങ്ങളും വൻ സംഘർഷം തന്നെയാണ് നേരിടുന്നത്.നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ അസംബന്ധം എന്നാണ് രാജ്യം വിശേഷിപ്പിച്ചത്. അഖണ്ഡതയാണ് ഇന്ത്യയുടെ ആത്മാവ്. അമൂല്യനിധിപോലെ അതു സംരക്ഷിക്കുമെന്നത് എല്ലാ ഇന്ത്യക്കാരും സ്വയമെടുക്കുന്ന പ്രതിജ്ഞയുമാണ്. നമ്മുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും നോക്കിനിൽക്കാറുമില്ലെന്നും രാജ്യം ഉറപ്പുവരുത്തുന്നു.

