ടെൽ അവീവ്: ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും സഹായ വാഗ്ദാനവുമായി അമേരിക്ക. 100 മില്യൻ സഹായ വാഗ്ദാനമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നൽകിയിരിക്കുന്നത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡൻ സഹായ വാഗ്ദാന പ്രഖ്യാപനം നടത്തിയത്. ഇസ്രയേലിന് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നിലവിൽ ബൈഡൻ ടെൽ അവീവിലാണുള്ളത്.
പ്രശ്നങ്ങൾ പരിഹാരത്തിനായി ‘രണ്ടു രാഷ്ട്രം’ എന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ആക്രമണങ്ങൾ ബാധിച്ച ഒരു മില്യനിലധികം പലസ്തീൻ ജനങ്ങളെ സഹായിക്കാനായാണു 100 മില്യൻ ബൈഡൻ പ്രഖ്യാപിച്ചത്.
ഹമാസിനോ ഭീകരവാദ സംഘടനകൾക്കോ അല്ല, ആവശ്യമുള്ളവരിലേക്കു സഹായം എത്തുമെന്നും ബൈഡൻ പറഞ്ഞു. ഭൂരിഭാഗം പലസ്തീൻകാരും ഹമാസ് അല്ല. പലസ്തീൻ ജനതയെ ഹമാസ് പ്രതിനിധീകരിക്കുന്നില്ലെന്നും ബൈഡൻ അറിയിച്ചു.

