ഇറച്ചിക്കോഴികളിലെ ആന്റിബിയോട്ടിക് സാന്നിധ്യം അതിഭീകരവും ഗൗരവുമേറിയതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഏത് വിധേനയും തടയുവാൻ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ട്രസ്റ്റ് ഓഫ് ടേസ്റ്റി ആന്‍ഡ് സേഫ്റ്റി യുടെ ആഭിമുഖ്യത്തിൽ ബോള്‍ഗാട്ടി കണ്വന്ഷന് സെന്ററില്‍ നടത്തിയ പ്രഥമ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് പറഞ്ഞത്.
ഭക്ഷ്യോല്‍പ്പാദന വിതരണ മേഖലയില്‍ സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പു വരുത്താനായാണ് ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളത്.
ഹോര്‍മോണ്‍ കുത്തിവച്ചിട്ടുള്ള ഇറച്ചിക്കോഴിയാണ് സംസ്ഥാനത്ത് വില്‍പ്പനയ്ക്കെത്തിക്കുന്നതെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചരണം ശെരിയല്ലന്നും ഹോര്‍മോണ്‍ പോലുള്ള കെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

