വെള്ളവും വെളിച്ചവുമില്ലാതെ ദുരന്തഭൂമിയായി ഗാസ

ഗാസയിൽ വൈദ്യുതി നിലച്ചിരിക്കുന്നു, ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ആംരംഭിച്ചുകഴിഞ്ഞു, മൂന്ന് ലക്ഷത്തിലേറെ പേര്‍ പലയിടങ്ങളിലായി ചിതറിപ്പോയിരിക്കുന്നു. ആയിരത്തിലേറെപേർക്കു ജീവഹാനിയും സംഭവിച്ചു.ഹമാസിന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ ഗാസ മുനമ്പിലെ ജനജീവിതം പേക്കിനാവാക്കി മാറ്റിയിരിക്കുന്നു.

ഇസ്രയേല്‍-ഹമാസ് സംഘർഷം ഇരുപത് ലക്ഷ..ലക്ഷത്തോളം ജനങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനുപിന്നാലെ ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഗാസയില്‍ ഏകദേശം 1,100-ൽ അധികം പേര്‍ കൊല്ലപ്പെട്യു.എൻ.ആർ.ഡബ്ല്യു.എയുടെ സ്‌കൂളുകളിലെ അഞ്ച് അധ്യാപകര്‍, ഒരു ഗൈനക്കോളജിസ്റ്റ്, ഒരു എന്‍ജിനീയര്‍, ഒരു സൈക്കോളജിക്കല്‍ കൗണ്‍സിലര്‍, മൂന്ന് സപ്പോര്‍ട്ട് ഉദ്യോഗസ്ഥർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ചിലര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലാണ് ഇസ്രയേല്‍ പ്രത്യാക്രമണങ്ങൾ നടത്തിയത്.

സാധാരണ ജനങ്ങള്‍ പാര്‍ക്കുന്ന കെട്ടിടങ്ങള്‍ പലതും റോക്കറ്റാക്രമണങ്ങളില്‍ തകര്‍ന്നു.ഈ കെട്ടിടങ്ങള്‍ ഹമാസിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങളാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഭക്ഷണം, വെള്ളം,
വൈദ്യുതി എന്നിവയുടെ വിതരണം മരവിപ്പിച്ച് ഗാസയുടെ മേല്‍ പൂര്‍ണ ഉപരോധമാണ് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം പേര്‍ പലയിടങ്ങളിലേക്ക് പലായനം ചെയ്തു. വൈദ്യുതിവിതരണം നിലച്ചതോടെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നവജാതശിശുക്കളെ ഇന്‍ക്യുബേറ്ററില്‍ പ്രവേശിപ്പിക്കുന്നതും പ്രായമേറിയവര്‍ക്ക് ശ്വസനോപകരണങ്ങളുടെ സഹായം നല്‍കുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈദ്യുതിയില്ലാത്തതിനാല്‍ ആശുപത്രികള്‍ ശവപ്പുരകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റെഡ് ക്രോസ് റീജണല്‍ ഡയറക്ടര്‍ കാര്‍ബൊണി പറഞ്ഞു. ഗാസയിലേക്കുള്ള വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി ഇസ്രയേല്‍ കാട്‌സ് പ്രസ്താവിച്ചിരുന്നു.ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ഒരു ഇലക്ടിക് സ്വിച്ചും ഓണാക്കില്ലെന്നും ഒരു വാട്ടര്‍ ടാപും തുറക്കില്ലെന്നും ഒരൊറ്റ ഇന്ധന ട്രക്കും ഗാസയിലേക്ക് കടക്കില്ലെന്നും മാനുഷിക പ്രവൃത്തികള്‍ക്ക് മനുഷ്യത്വപരമായ പരിഗണന ലഭിക്കുമെന്നും കാട്‌സ് കൂട്ടിച്ചേര്‍ത്തു.